വിലപിടിപ്പുള്ള ഒന്ന് കളവു പോയി. അത്രയേറെ കാത്തുസൂക്ഷിച്ചിരുന്ന ഒന്ന്.
പല ഇടങ്ങളിലും തിരഞ്ഞു
പാട വരമ്പത്ത്
വഴിയിൽ , ഇടനാഴിയിൽ
തൂണിന്റെ മറവിൽ പക്ഷേ -
കണ്ടെത്താനായില്ല
ഇടയ്ക്ക് എപ്പോഴോ കയറിവന്നൊരാൾ
ചോദിച്ചു
എവിടെയാണ് നിന്ന് പോയത്
എന്താണ് നഷ്ടപ്പെട്ടത്
നഷ്ടത്തിൽ പുഞ്ചിരി കലർത്തി
മെല്ലെ പറഞ്ഞു
" 2 കാലുകൾ "
മുഖത്ത് തളം കെട്ടിയ ആശ്ചര്യം
മറുപടിയുടെ അളവ് കൂട്ടി
ഒന്നുകൂടി ഉറപ്പിച്ചു
അതെ " രണ്ടു കാലുകൾ "
പാടവരമ്പത്തിലൂടെയും ഇടവഴിലൂടെയും
നടന്ന നാല് കാലുകളിൽ
" രണ്ട് കാലുകൾ "
പറഞ്ഞു തീർക്കും മുന്നേ
ഒരുമിച്ച് നടന്നു തുടങ്ങി
കൗതുകം, അത്ഭുതം
വീണ്ടും "നാല് കാലുകൾ "